ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി

ഭൂവനേശ്വര്‍: ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കാണാതായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കാണാതായത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി മരിച്ചവരുടെ മൃതദേഹങ്ങളാണ് കാണാതായിരിക്കുന്നത്. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

ഇതാദ്യമായല്ല ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കാണാതാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍പും ഇത്തരത്തില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്. 2016-ല്‍ ഒരു കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങള്‍ ഇതുപോലെ കാണാതായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts