ബെംഗളൂരു മലയാളികള്‍ക്കു ക്ലേശമില്ലാത്ത യാത്ര: തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍ ആഴ്ചയില്‍ 5000 ബെര്‍ത്ത് സാധ്യത; നിരക്ക് സാധ്യത അറിയാൻ വായിക്കാം

ബെംഗളുരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നാട്ടിലേക്ക് രാത്രി യാത്രയ്ക്ക് ആഴ്ചയില്‍ അയ്യായിരത്തോളം ബെര്‍ത്തുകള്‍ കൂടിയാണ് ബെംഗളൂരു മലയാളികള്‍ക്കു ലഭിക്കുക. 2 സ്ലീപ്പര്‍ റേക്കുകള്‍ ലഭി ച്ചാല്‍ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സര്‍വീസ് നടത്താന്‍ കഴിയൂ. കോട്ടയം വഴിയായാല്‍ മധ്യകേരളത്തിലുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.

ബെംഗളൂരുവില്‍ നിന്നു തിരുവനന്തപുരം സെന്‍ട്രല്‍ വരെ (കോട്ടയം വഴി) 858 കിലോമീറ്ററാണ്. ഈ റൂട്ടിലോടുന്ന വേഗമേറിയ ട്രെയിനായ ബയ്യപ്പനഹള്ളി എസ്എംവിടി-തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ എക്‌സ്പ്രസ് 15 മണിക്കൂര്‍ കൊണ്ടാണ് ഓടിയെത്തുന്നത്. 15 സ്റ്റോപ്പുകളാണ് ഹംസഫറിന് അനുവദിച്ചിരിക്കുന്നത്.

14 സ്റ്റോപ്പുകള്‍ മാത്രമുള്ള യശ്വന്തപുരം തിരുവനന്തപുരം നോര്‍ത്ത് എസി എക്‌സ്പ്രസ് ഈ ദൂരം 15 മണിക്കൂര്‍ 25 മിനിറ്റ് കൊണ്ടാണു പിന്നിടുന്നത്. എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്നതിനാല്‍ വന്ദേഭാരത് സ്ലീപ്പര്‍ തിരുവനന്തപുരത്ത് 12 മണിക്കൂറില്‍ എത്താനാണ് സാധ്യത.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കുഷ്യന്‍ ബെര്‍ത്തുകള്‍, ഓട്ടമാറ്റിക് വാതിലുകള്‍, കവച് സുരക്ഷ സംവിധാനം എന്നിവ യും പ്രത്യേകതകളാണ്.നിലവില്‍ ബുധന്‍ ഒഴികെയു ള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ബെംഗളൂരു-എറണാകുളം ജംക്ഷന്‍ വന്ദേഭാരത് പകല്‍ സര്‍വീസാണ്. നിറയെ യാത്രക്കാരുമായാണ് ഏതാണ്ട് എല്ലാ ദിവസവും സര്‍വീസ്.

16 കോച്ചുകളില്‍ 823 പേര്‍ക്ക് യാത്ര ചെയ്യാം

16 കോച്ചുകളുള്ള ബെംഗളൂരു തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പറില്‍ 823 പേര്‍ക്കു യാത്ര ചെയ്യാം. തേഡ് എസിയില്‍ 611 പേര്‍ക്കും സെക്കന്‍ഡ് എസിയില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാം. ഭക്ഷണം ഉള്‍പ്പെടെ തേഡ് എസിയില്‍ 2300 രൂപയായിരിക്കും ഏകദേശ നിരക്കെന്നാണു റെയില്‍വേ നല്‍കുന്ന സൂ ചന, സെക്കന്‍ഡ് എസിയില്‍ 3000, ഫസ്റ്റ് എസിയില്‍ 3600 ആകാനാണ് സാധ്യത

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

ബെംഗളൂരു- തിരുവനന്തപുരം റൂട്ടിലെ ട്രെയിനുകള്‍

ബെംഗളൂരുവില്‍ നിന്നു തിരുവ നന്തപുരത്തേക്ക് 2 പ്രതിദിന ട്രെയിന്‍ സര്‍വീസുകളാണുള്ളത്. കെഎസ്ആര്‍ ബെംഗളൂരു-കന്യാ കുമാരി എക്‌സ്പ്രസ് കോട്ടയം വഴിയും മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ആല പ്പുഴ വഴിയുമാണു സര്‍വീസ്.

കൂടാതെ ആഴ്ചയില്‍ 3 ദിവസമുള്ള യശ്വന്തപുര-തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്‌സ്പ്രസ്, ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള യശ്വന്തപുര-തി രുവനന്തപുരം നോര്‍ത്ത് എസി എക്‌സ്പ്രസ്, ബംഗളുരു വഴിയുള്ള ഹുബ്ബള്ളി-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, ആഴ്ചയില്‍ 2 ദിവസമുള്ള ബയ്യപ്പനഹള്ളി എസ്എംവിടി-തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കൂടിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts