നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു.

ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൻസ്-77) അന്തരിച്ചു. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ടു. സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം.

അനുഭവങ്ങൾ പാളിച്ചകൾ, അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദികിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു. പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെയുള്ള നടൻമാർക്കൊപ്പം അഭിനയിച്ചു.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

ദുനിയ എന്ന ഹിന്ദി ചിത്രത്തിൽ ദിലീപ് കുമാറിനെ അറസ്റ്റുചെയ്യുന്ന പോലീസ് ഓഫീസറായും വേഷമിട്ടു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവിലത്തെസിനിമ. തമിഴിൽ വിജയുടെ സുറ എന്ന സിനിമയിലും അഭിനയിച്ചു.

വില്ലൻ വേഷങ്ങളായിരുന്നു ഏറെയെങ്കിലും ദി കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അടൂർ ഗോപാലകൃഷ്ണന്റെ അഞ്ചുചിത്രങ്ങളിൽ അഭിനയിച്ചു.

എൽഐസി ഏജന്റായിരുന്ന അപ്പച്ചൻ ആറുതവണ കോടിപതിയായി. പുന്നപ്ര അരശർകടവിൽ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ്. ആലപ്പുഴ മണ്ണഞ്ചേരി തമ്പകച്ചുവട് അരശർകടവിൽ വീട്ടിലായിരുന്നു് താമസം. ഭാര്യ മേരിക്കുട്ടി. മക്കൾ ആന്റണി ജെറോം, ആലീസ് അൽഫോൻസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us