സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച ഉണ്ടായ അപകടം; ഡ്രൈവറും കണ്ടക്ടറും അത്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ക്രോസിന് സമീപം ദേശീയപാത 48 ൽ ഉണ്ടായ ഭയാനകമായ വാഹനാപകടത്തിൽ നിരവധിപേർ ജീവനോടെ വെന്തുമരിച്ചു.

ബെംഗളൂരുവിൽ നിന്ന് ഗോകർണയിലേക്ക് പോകുകയായിരുന്ന സീബേർഡ് സ്ലീപ്പർ കോച്ച് ബസിൽ എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി ഇടിച്ചുകയറി ബസ് പൂർണ്ണമായും കത്തിനശിച്ചു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

തീപിടുത്തമുണ്ടായ ഉടൻ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബസിൽ 14 സ്ത്രീകളും 15 പുരുഷന്മാരും ഉണ്ടായിരുന്നു. പരിക്കേറ്റ 21 പേരെ ഹിരിയൂരിലും തുംകൂറിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് സംഭവം അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts