വിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ച് 15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായ നടി ഹരിതയും വിനായകും

വിവാഹമോചിതരാകാൻ തീരുമാനിച്ചതായി സിനിമ, സീരിയൽ നടി ഹരിത ജി നായരും എഡിറ്റർ വിനായകും. തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തിപരമാണെന്നും അത് തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്നും നടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യാത്രയിൽ ഒപ്പം നിന്നവർക്ക് ഹരിത നന്ദിയും അറിയിച്ചു.

ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് വേർപിരിയൽ. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം.

15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ആരാധകരും. മിനിസ്ക്രീൻ നായിക ഹരിത നായരും ബാല്യകാല സുഹൃത്തും സിനിമ രംഗത്തെ എഡിറ്ററുമായ വിനായകുമായുള്ള വിവാഹം ആരാധകരും അന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.

  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ

ബാല്യകാല സുഹൃത്താണ് വരൻ, വർഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ്, ഇരു കുടുംബങ്ങളുമായും വർഷങ്ങളുടെ പരിചയമുണ്ട്. അതിനാൽ തന്നെ ഹരിതയുടെയും വിനായകിന്റെയും പ്രണയവിവാഹമായിരുന്നു എന്ന സംശയമായിരുന്നു പ്രേക്ഷകർക്കെല്ലാം. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത പറഞ്ഞിരുന്നു.

‘‘ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി
[masterslider id="10"]

Related posts

Click Here to Follow Us