മുഡ ഭൂമി കൈമാറ്റക്കേസ്; തത്‌സ്ഥിതി റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച് ലോകായുക്ത

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച് ലോകായുക്ത പോലീസ്.

ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ മൈസൂരുവിലെ സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ കേസിന്റെ വാദം നടക്കുന്നതിനിടെയാണ് ലോകായുക്ത പോലീസിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

  രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്

റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരനായ സ്നേഹമയി കൃഷ്ണയ്ക്ക് കൈമാറി. അന്വേഷണത്തിന്റെ ഒരു പ്രധാനഭാഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

കൂടുതൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽസമയം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച കോടതി കേസ് വീണ്ടും പരിഗണിക്കാനായി ഡിസംബർ നാലിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us