പൊതുസ്ഥലങ്ങളിലെ പരിപാടികൾക്ക് അനുമതി: ഹർജി വിധിപറയാൻ മാറ്റി

ബെംഗളൂരു : പൊതുസ്ഥലങ്ങളിൽ പരിപാടികൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിയത് താത്കാലികമായി റദ്ദാക്കിയ ഏകാംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റി.

പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് ശാഖ നടത്തുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് കഴിഞ്ഞമാസം ഹൈക്കോടതി ഏകാംഗബെഞ്ച് സ്റ്റേ ചെയ്തത്. ഇതിനെതിരേ സർക്കാർ അപ്പീൽ സമർപ്പിക്കുകയായിരുന്നു.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

പുനചേതന സേവാ സമതസേ എന്ന സംഘടനയുടെ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. പത്തിൽ കൂടുതൽ പേർ മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് ഒരുമിക്കാൻ പാടില്ലെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു സംഘടന കോടതിയെ സമീപിച്ചത്.

എന്നാൽ, പാർക്കിൽ ഒന്നിച്ചു നടക്കുന്നതിനും മൈതാനത്തിൽ കളിക്കുന്നതും നിയന്ത്രണമില്ലെന്നും പൊതുയോഗങ്ങൾ നടത്തുന്നതിനാണ് നിയന്ത്രണമെന്നും ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
[masterslider id="10"]

Related posts