പിണറായി വിജയനെതിരെ വിമര്‍ശനവുമായി പി വി അൻവർ

പെരിങ്ങത്തൂർ: മൂന്നാം തവണയും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ പി വി അൻവർ.

തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പെരിങ്ങത്തൂർ ടൗണിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  യാത്രക്കാര്‍ ശ്രദ്ധിക്കൂ; ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സര്‍വീസില്‍ മാറ്റം; യാത്രക്കാര്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷങ്ങൾ കൈവിട്ടപ്പോൾ പിണറായി വിജയൻ ഭൂരിപക്ഷ പ്രീണനവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നായിരുന്നു അൻവറിന്റെ പ്രസ്താവന.

സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us