അമ്പമ്പോ .. എന്തൊരു മേയ്ക്ക് ഓവര്‍ ആണിത് ..! മെഗാ ഹിറ്റിന്റെ സൂചനകള്‍ ഒന്നൊന്നായി നല്‍കി രാജ് കുമാര്‍ ഹിരാനി ..ജീവിതത്തില്‍ തന്നെ നിരവധി വേഷങ്ങള്‍ കെട്ടിയാടിയ ഒരു ‘സഞ്ജു ബാബ’യിലേക്ക് രണ്‍ബീര്‍ പരകായ പ്രവേശം നടത്തുന്നു ..! ട്രെയിലര്‍ കാണാം ..

വിവാദങ്ങള്‍ ഇത്രത്തോളം പിടിമുറിക്കിയ മറ്റൊരു നടനെ ബോളിവുഡ് കണ്ടിട്ടുണ്ടോ എന്ന് സംശയമാണ് ..സമ്പന്നതയുടെ വെണ്ണ കല്‍പ്പടവുകള്‍ ചവിട്ടി കയറിയ ബാല്യത്തില്‍ നിന്നും താര സിംഹാസനത്തിലേക്കും തുടര്‍ന്നും കല്‍ തുറങ്കിന്റെ ഇരുളടയുന്ന ഇടനാഴികളിലടക്കം കൂപ്പു കുത്തിയ ആ ജീവിതത്തിലെ അധ്യായങ്ങള്‍ രാജ് കുമാര്‍ ഹിരാനി നമുക്ക് മുന്‍പില്‍ വിവരിക്കാന്‍ ഒരുങ്ങുന്നു …അടുത്ത മാസം 29 നു തിയേറ്ററില്‍ എത്തുന്ന ‘സഞ്ജു ‘ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി ..കെട്ടിലും മട്ടിലും എല്ലാം സഞ്ജയ്‌ ദത്ത് ആയി രണ്‍ബീര്‍ നമ്മെ അത്ഭുതപ്പെടുത്തുകയാണ് ..

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍ നായക് , മുന്നാഭായ് എന്നീ ചിത്രത്തിലെ വേഷങ്ങള്‍ ഈ ചിത്രത്തിലൂടെ ഓര്‍മ്മിക്കാന്‍ കഴിയും ..പരേഷ് റാവല്‍ ,ദിയ മിര്‍സ ,മനീഷ കൊയ് രാള, അനുഷ്ക തുടങ്ങി വലിയ താര നിര ചിത്രത്തില്‍ അണി നിരക്കുന്നു …അഭിജിത്ത് ജോഷിയുടെ തിരകഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത് ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
[masterslider id="10"]

Related posts