ലോക പുകവലി വിരുദ്ധ ദിനത്തില്‍ മുന്നറിയിപ്പ് സന്ദേശമെന്നോണം പുകവലിക്കാര്‍ക്ക് പിഴ ഈടാക്കിയ കണക്കുകള്‍ പുറത്തു വിട്ടു കര്‍ണ്ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍

ബെംഗലൂരു : കെ എസ് ആര്‍ ടി സി പരിസരങ്ങളില്‍ നിരോധിച്ച പുകവലി നിയമം മൂലം കുടുങ്ങിയവരുടെ കണക്കുകള്‍ പുറത്തു വിട്ടു കോര്‍പ്പറേഷന്‍ ..കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.14 ലക്ഷം യാത്രക്കാരെയാണ് പുകവലിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്നത് ..ഈ ഇനത്തില്‍ ഏതാണ്ട് രണ്ടര കോടിയോളം രൂപ കോര്‍പ്പറേഷനു വന്നു ചേര്‍ന്നിട്ടുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി ….
കണക്കുകള്‍ അനുസരിച്ച് നിരോധിക്കപ്പെട്ട ബസ് സ്റേഷന്‍ പരിധിയില്‍ പുക വലിച്ചാല്‍ 200 രൂപയാണ് ഈ ഇനത്തില്‍ പിഴ നല്‍കേണ്ടി വരുന്നത് ..അതെ സമയം പുകവലിക്കെതിരെ ബോധവത്കരണ പരിപാടികള്‍ കെ എസ് ആര്‍ ടി സിയുടെ നേത്രുത്വത്തില്‍ നടത്താറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി ..ആന്റി ടുബാക്കോ പോസ്റ്ററുകളടക്കം ബസിലും ,സ്റേഷന്‍ പരിസരങ്ങളിലും സ്ഥാപിച്ചു കൊണ്ടായിരുന്നു നീക്കങ്ങള്‍ ..കഴിഞ്ഞ ദിവസം ബസ് ജീവനക്കാര്‍ക്ക് വേണ്ടി സൌജന്യ ശ്വാസ കോശ സംബന്ധ പരിശോധന ക്യാമ്പ് നാരായണ സേവ ശാന്തന്‍ ട്രസ്റ്റുമായി സഹകരിച്ചു നടത്തുകയുണ്ടായി…!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts