പൊതുനിരത്തിലെ യാത്ര ഇനി വേറേ ലെവൽ; ബെംഗളൂരുവിലെത്തുക 4500 ഇലക്ട്രിക് ബസുകൾ

ബെംഗളൂരു : നഗരത്തിലെ പൊതുഗതാഗത സംവിധാനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി 2 വർഷത്തിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ ബിഎംടിസി.

പ്രധാനമന്ത്രിയുടെ ഇ–ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ബെംഗളൂരുവിന് 4500 ഇ–ബസുകളാണ് ലഭിക്കുക.

കർണാടകയ്ക്ക് പുറമേ ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളിലേക്കായി 10900 ബസുകളാണ് അനുവദിച്ചത്.

അതെസമയം മേൽ പറഞ്ഞ സംസ്ഥാങ്ങൾക്കെല്ലാം പുറമേ കൂടുതൽ ബസുകൾ ലഭിക്കുക ബെംഗളൂരുവിനെന്ന പ്രത്യേകത കൂടെയുണ്ട്.

പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരുവിനെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.നോൺ എസി വിഭാഗത്തിൽ4000 വലിയ ബസ്, 500 മിനി ബസ് എന്നിങ്ങനെയാണ് അനുവദിച്ചത്.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

വാടക അടിസ്ഥാനത്തിലാണ്‌ സർവീസ്. 3 വർഷത്തിനകം നഗരത്തിലെ ബസുകളുടെ എണ്ണം 10000 ആയി ഉയർത്തുക എന്നതാണ് ബിഎംടിസിയുടെ ലക്ഷ്യം. നിലവിൽ 6500 ബസുകളാണ് ബിഎംടിസിക്കുള്ളത്. ഇതിൽ 1500 എണ്ണം ഇ–ബസുകളാണ്.

വിമാനത്താവളങ്ങൾ, ഐടി സോണുകൾ എന്നിവിടങ്ങളിലേയ്ക്കും 60 എസി ഇ–ബസുകളും സർവീസ് നടത്തുന്നു.ഡീസൽ ബസുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവർത്തനച്ചെലവ് വളരെ കുറവാണ്.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

എസി ബസുകൾക്ക് ഒരു കിലോമീറ്ററിന് 65 രൂപ, നോൺ എസി ബസുകൾക്ക് 51 രൂപ എന്നിങ്ങനെയാണ് ബിഎംടിസി സ്വകാര്യ കമ്പനിക്ക് നൽകുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
[masterslider id="10"]

Related posts