അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള നീക്കം; ശക്തമായി കർണാടക-മഹാരാഷ്ട്ര തർക്കം

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ കൃഷ്ണനദിയിലെ അൽമാട്ടി അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള കർണാടകയുടെ നീക്കത്തിനെതിരേ മഹാരാഷ്ട്ര. നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.

വിജയപുര ജില്ലയിലെ അണക്കെട്ടിന്റെ ഉയരം നിലവിലുള്ള 519.6 മീറ്ററിൽനിന്ന് 524 മീറ്ററായി ഉയർത്താനാണ് കർണാടകത്തിന്റെ പദ്ധതി.

മേഖലയിലെ കൃഷിക്കാവശ്യമായ ജലസേചനത്തിന് കൂടുതൽ വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. പക്ഷേ, അണക്കെട്ടിന്റെ ഉയരം കൂട്ടിയാൽ മഹാരാഷ്ട്രയുടെ അതിർത്തി ജില്ലകളായ സാംഗ്ലിയും കോലാപൂരും വെള്ളപ്പൊക്ക ഭീഷണിയിലാകുമെന്ന് ഫഡ്‌നവിസ് കത്തിൽ ചൂണ്ടിക്കാട്ടി.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

അതേസമയം, പദ്ധതിയുമായി കർണാടക മുന്നോട്ടുപോകുമെന്നും ഇതിന്റെ അനുമതിലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നും സംസ്ഥാന ജലസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഇതിന് സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും അണിനിരക്കണമെന്നും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ഇതുവരെ പദ്ധതിയെ എതിർത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts