ഹോട്ടലിൽ പണം മോഷ്ടിക്കാനെത്തി; ഓംലറ്റ് ഉണ്ടാക്കി കഴിച്ച് ഓടി രക്ഷപെടേണ്ടി വന്നു; കാരണം അറിയാൻ വായിക്കാം

പാലക്കാട്: പാലക്കാട് ഹോട്ടലിൽ പണം മോഷ്ടിക്കാനെത്തിയ ആൾ സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗർ ജങ്ഷന് സമീപം ദേശീയപാതയോരത്തെ ഹോട്ടലിലാണ് സംഭവം.

മോഷ്ടിക്കാനെത്തിയ ഇയാൾ വിശന്നപ്പോൾ ഹോട്ടലിൽ വെച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. ഇതിനിടെയാണ് സിസിടിവി കണ്ടതും ഓടിരക്ഷപ്പെട്ടതും.

ഇന്നലെ പുല‍ർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. ജീവനക്കാ‍ർ പോയ ശേഷം പിൻവാതിൽ പൊളിച്ചാണ് ഇയാൾ ഹോട്ടലിനുള്ളിൽ കയറിയത്.

  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!

ഹോട്ടലിൽ മേശയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ചാർജറും ഇയാൾ മോഷ്ടിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ ഓംലെറ്റ് ഉണ്ടാക്കി കഴിച്ചത്. ഫ്രിഡ്ജിൽ ഇരുന്ന ബീഫ് ഇയാൾ പാചകം ചെയ്യുകയും ചെയ്തു.

ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാൾ സിസിടിവി കാണുന്നത്. ഇതോടെ ഭക്ഷണം അവിടെവെച്ച് പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
[masterslider id="10"]

Related posts