ബസ്‌ പൂളിംഗുമായിമായി ബിഎംടിസിയും;ഒരേ സ്ഥലത്തേക്ക് യാത്രചെയ്യാനുള്ളവര്‍ക്ക് ആപ്പിന്റെ സഹായത്തോടെ സംഘമായി ബസ്‌ ബുക്ക്‌ ചെയ്യത് യാത്ര ചെയ്യാം.

ബെംഗളൂരു : ബസ്‌ പൂളിംഗ് എന്ന ആശയവുമായി ബി എം ടി സിയും വരുന്നു,ഏതെങ്കിലും ഒരു റൂട്ടിലേക്ക് ഉള്ള ബസ്സിനു വേണ്ടി തുടര്‍ച്ചയായുള്ള കത്ത് നില്‍ക്കല്‍ ഒഴിവാക്കാം.ഒരേ സ്ഥലത്തേക്ക് യാത്രചെയ്യാനുള്ള ഒരു സംഘം ആളുകള്‍ക്ക് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ബി എം ടി സി ബസ്‌ ബുക്ക്‌ ചെയ്യാം.ബസ്‌ തങ്ങളുടെ വീടിനോ ഓഫീസിനോ സമീപത്തു വന്നു ആളുകളെ കയറ്റുകയും കുറഞ്ഞ ദൂരമുള്ള റൂട്ട് വഴി നിശ്ചയിച്ച സ്ഥലത്ത് എത്തിക്കുകയും ചെയ്യും.ഇടയില്‍ ആവശ്യമെങ്കില്‍ ചില സ്റ്റോപ്പ്കള്‍ അനുവദിക്കുകയും ചെയ്യും.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

പ്രതിമാസ പാസ് ഉള്ളവര്‍ക്കും ഈ ബസില്‍ ബുക്ക്‌ ചെയ്യാം,ചുരുങ്ങിയത് 20 പേരെങ്കിലും ഒരിടത്ത് നിന്ന് യാത്രചെയ്യാന്‍ ഉണ്ടായിരിക്കണം എന്നാണ് നിബന്ധന.അതെ റൂട്ടിലെ യാത്രക്കാരെ കൂടി കയറ്റിയിട്ട് ആയിരിക്കും ബസുകള്‍ യാത്ര തുടരുന്നത്.

ഒരു സര്‍ക്കാര്‍ സ്ഥാപനം ഇങ്ങനെ ഒരു സര്‍വിസുമായി മുന്നോട്ടു വരുന്നത് ലോകത്ത് തന്നെ ആദ്യമായിട്ടാണ്.ഫിന്‍ലന്‍ഡ്‌ ലെ ഹെല്‍സിങ്കി യിലും ന്യൂ യോര്‍ക്ക്‌ ,വാഷിംഗ്‌ ടോണ്‍ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളിലും ആസ്ട്രേലിയയിലെ സിഡ്നി യിലും ഇത്തരം സെര്‍വീസുകള്‍ നിലവിലുണ്ട്,എന്നാല്‍ അതെല്ലാം നടത്തുന്നത് സ്വകാര്യ ഓപ്പറേറ്റര്‍ മാര്‍ ആണ്.

നാല്‍പതു സീറ്റുകള്‍ ഉള്ള ബസിലേക്ക് ഇരുപതു യാത്രക്കാരെ ലഭിച്ചാല്‍ സര്‍വീസ് നടത്തും,അതേസമയം വിവാഹ ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കുമായി “കാഷ്വല്‍ കോണ്ട്രാക്റ്റ്”വാഹനങ്ങള്‍ നല്‍കുന്നത് തുടരും എന്ന് മാത്രമല്ല,അതും ആപ്പ് വഴി ആക്കുകയും കാശ് ലെസ്സ് പേമെന്റ് സിസ്റ്റം കൊണ്ടുവരികയും ചെയ്യും.ഇപ്പോള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് അടുത്തുള്ള ബസ്‌ ഡിപ്പോയെ സമീപിക്കണം.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

ടിക്കറ്റ്‌ നിരക്ക് അപ്പ് ബെയെസ്ട് ടാക്സി കളെക്കാള്‍ കുറവായിരിക്കും എന്ന് മാത്രമല്ലെ എപ്പോള്‍ ബസ്‌ തന്റെ സ്റ്റോപ്പില്‍ വരുമെന്ന് അപ്പ് വഴി മനസ്സിലാക്കാനും കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts