കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലിനിയുടെ രണ്ട് കുട്ടികള്‍ക്കും 10 ലക്ഷ രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്.
ബഹ്റനിൽ ജോലി ചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് നാട്ടിൽ നിൽക്കാൻ താത്പര്യപ്പെടുകയാണെങ്കിൽ സർക്കാർ സർവീസിൽ ജോലി നൽകും. പതിനഞ്ച് ലക്ഷം രൂപ സ്ഥിരം നിക്ഷേപമായും അഞ്ച് ലക്ഷം രൂപ മാസപലിശ ലഭിക്കുന്ന രീതിയിലും കുട്ടികളുടെ പേരിൽ സർക്കാർ ബാങ്കിൽ നിക്ഷേപിക്കും. നിപാ വൈറസ് ബാധിച്ച് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ധനസഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അതേസമയം, 12 പേര്‍ക്ക് നിപാ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ലാബിലേക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കാണ് നിപാ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച 12 പേരില്‍ പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നിപാ ബാധയെപ്പേടിച്ച് കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അന്‍പതിലധികം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പലരും രോഗം പടരുമെന്ന ഭീഷണിയെത്തുടര്‍ന്ന് ബന്ധുവീട്ടിലേക്കാണ് മാറിയത്. കൂരാച്ചുണ്ട് പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ മാത്രം ഇരുപത്തിരണ്ട് കുടുംബങ്ങളാണ് വീട് പൂട്ടിയിറങ്ങിയത്.
ആശങ്കയ്ക്ക് പകരം അതീവ ശ്രദ്ധയെന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. കുടുംബങ്ങളുടെ പലായനം തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും കൃത്യമായ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.