കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ സാധ്യത 

തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്.

തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാതചുഴിക്ക് പുറമെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്.

തല്‍ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts