സംസ്ഥാനത്തെ നഴ്സിങ് വിദ്യാർഥികൾക്ക് ഇനി വിദേശഭാഷ പഠനവും ഉൾപ്പെടുത്തും

ബെംഗളൂരു : കർണാടകയിലെ നഴ്സിങ് കേളേജുകളിൽ ഇനി വിദേശഭാഷ പഠിക്കാനുള്ള സൗകര്യവും ഒരുങ്ങുന്നു.

വിദ്യാർഥികളുടെ ആഗോള തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി സർക്കാർ സംസ്ഥാനത്തെ എല്ലാ നഴ്സിങ് കോളേജുകളിലും വിദേശ ഭാഷാ ലബോറട്ടറികൾ സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. മന്ത്രി ശരൺ പ്രകാശ് പാട്ടീലാണ് ഇക്കാര്യമറിയിച്ചത്.

ജർമനി, ഇറ്റലി, ജപ്പാൻ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ ഒട്ടേറെ റിക്രൂട്ട്മെന്റിനായി സംസ്ഥാനത്തെ സമീപിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി,

  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ

നൈപുണ്യമുള്ള നഴ്സുമാർക്കും അനുബന്ധ ആരോഗ്യ വിദഗ്ധർക്കും അന്താരാഷ്ട്രതലത്തിൽ വർധിച്ചുവരുന്ന തൊഴിൽ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം.

വിദ്യാർഥികൾക്ക് നഴ്‌സിങ് പഠനകാലത്ത് ജർമൻ, ജാപ്പനീസ്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയുൾപ്പെടെയുള്ള ഭാഷകൾ പഠിക്കാനുള്ള അവസരം ലഭിക്കും.

ഇതുവഴി വിദേശ തൊഴിലവസരങ്ങൾക്കുള്ള സാധ്യത ഇരട്ടിയാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ നിലവാരമില്ലാത്ത പാരാമെഡിക്കൽ, ജനറൽ നഴ്സിങ്, മിഡ്‌വൈഫറി (ജിഎൻഎം), നഴ്സിങ് കോളേജുകൾ എന്നിവ ഇല്ലാതാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
[masterslider id="10"]

Related posts