സ്ത്രീ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര ട്രെയിനുകളിലെ ഈ ക്ലാസുകളില്‍ പ്രത്യേക റിസര്‍വേഷന്‍

ഡല്‍ഹി: ട്രെയിനുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സംവരണം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.

ദീര്‍ഘദൂര മെയില്‍/ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ ക്ലാസുകളിലും ആറു ബര്‍ത്തുകള്‍ പ്രായഭേദമെന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കാന്‍, 1989 റെയില്‍വേ ആക്ട് സെക്ഷന്‍-58 അനുവദിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു.

ഇതു പ്രകാരം, ഗരീബ് രഥ് /രാജധാനി/തുരന്തോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലെ 3 എസി ക്ലാസിലും പ്രായഭേദമന്യേ സ്ത്രീ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കം ലഗേജ് കം ഗാര്‍ഡ്‌സ് കോച്ചുകളില്‍ (SLR) സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

സ്ലീപ്പര്‍ ക്ലാസില്‍ ഒരു കോച്ചില്‍ ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍ കൂട്ടായി റിസര്‍വ് ചെയ്യാവുന്നതാണ്. 3ACയില്‍ ഓരോ കോച്ചിലും നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും, 2AC ക്ലാസുകളില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും മുതിര്‍ന്ന പൗരന്മാര്‍ക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും, ഗര്‍ഭിണികള്‍ക്കും റിസര്‍വേഷന്‍ ചെയ്യാവുന്നതാണ്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

സ്ത്രീ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക, അവരുടെ സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കായി മറ്റ് സൗകര്യങ്ങള്‍ ഒരുക്കുക എന്നിവ മന്ത്രാലയം ഗൗരവത്തോടെ കാണുന്നു. പ്രശ്‌നബാധിതമായ റൂട്ടുകളില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി റെയില്‍വേ പൊലീസിന് പുറമേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ട്രെയിനില്‍ അകമ്പടി സേവിക്കാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts