ബെംഗളൂരു: നഗരത്തിലെ അശോക് നഗറിലെ ഗരുഡ മാളിന് സമീപം കോൺഗ്രസ് നേതാവ് ഹൈദർ അലിയെ അജ്ഞാതർ വെട്ടിക്കൊന്നു. തലയോട്ടി ഒടിഞ്ഞതും ചെവി മുറിഞ്ഞതും ഉൾപ്പെടെ 56 മുറിവുകളാണ് വടിവാളുകൊണ്ട് അലിക്ക് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.
ബൗറിംഗ്, ലേഡി കഴ്‌സൺ ആശുപത്രികളിലാണ് ഡോക്ടർ ദിലീപിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. അക്രമികൾ അദ്ദേഹത്തിന്റെ തലയോട്ടി തകർക്കുകയും ചെവി മുറിക്കുകയും ചെയ്തു. ശരീരത്തിൽ തന്നെ 10 വെട്ടുകത്തിയുടെ പാടുകൾ കണ്ടെത്തിയതായും കാലിലെ പേശികൾ കീറിപ്പോയതായും മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നും ഡോക്ടർമാർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അലി ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങുകയായിരുന്നു. മറ്റൊരു ബൈക്കിൽ പിന്തുടരുകയായിരുന്ന അക്രമികൾ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു. രക്തത്തിൽ കുളിച്ചു കിടന്നിരുന്ന ഹൈദറിനെ പോലീസ് ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അനെപാല്യ നിവാസിയായ ഹൈദർ അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവസമയത്ത് അലിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു, നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]