ധർമ്മസ്ഥലയിലേക്ക് കാൽനടയാത്ര പോയവരുടെ മേൽ ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു

ബെംഗളൂരു : ഹാസൻ താലൂക്കിലെ കെഞ്ചട്ടഹള്ളിക്ക് സമീപം ധർമ്മസ്ഥലയിലേക്ക് കാൽനടയായി പോകുകയായിരുന്ന രണ്ട് പേർക്ക് നേരെ സ്വകാര്യ ബസ് ഇടിച്ചുകയറി മരിച്ചു .

മണ്ഡ്യ ജില്ലയിലെ കെ.ആർ.പേട്ട് താലൂക്കിലെ അനഗോളു ഗ്രാമത്തിൽ നിന്നുള്ള സുരേഷ് (60), കുമാർ (55) എന്നിവരാണ് മരിച്ചത്.

  'റൂമിനുള്ളിൽ ഒറ്റപ്പെട്ട മൂന്ന് വർഷങ്ങൾ, അച്ഛൻ പോയപ്പോൾ ഫൈസ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവർ'; കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് കിച്ചു സുധി

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനേശിനെ ഹാസൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും കാൽനടയായി ധർമ്മസ്ഥലയിലേക്ക് പോവുകയായിരുന്നു.

ഇതിനിടെയാണ് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഒരു സ്വകാര്യ ബസ് ഇടിച്ചു കയറിയത്. ശാന്തിഗ്രാമ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us