യെദിയൂരപ്പ നാളെ കേവല ഭൂരിപക്ഷം തെളിയിക്കണം?:സുപ്രീം കോടതി

ബെംഗളൂരു: ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എങ്ങനെയെന്ന് സുപ്രീംകോടതി. ഗവർണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ്–ജനതാദൾ സഖ്യം നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ബി.എസ്. യെഡിയൂരപ്പ നൽകിയ കത്തും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം, ബിജെപി വലിയ ഒറ്റക്കക്ഷിയാണെന്നും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ബിജെപിയുടെ അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. സർക്കാരിയ റിപ്പോർട്ടും ബൊമ്മ കേസ് വിധിയും പരാമർശിച്ചായിരുന്നു വാദം. കോൺഗ്രസ് – ദൾ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും വാദമുണ്ട്.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെഡിയൂരപ്പ ഗവർണർ വാജുഭായ് വാലയ്ക്കു നൽകിയ രണ്ടു കത്തുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കോൺഗ്രസ് – ജെഡിഎസ് സഖ്യം നൽകിയ കത്തിൽ തങ്ങൾക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ യെഡിയൂരപ്പ നൽകിയ കത്തിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിർത്തി യെഡിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. ഇതിനുള്ള ഉത്തരം യെഡിയൂരപ്പയുടെ കത്തുകളിൽ ഇല്ലെങ്കിൽ ഗവർ‍ണറുടെ തീരുമാനവും സത്യപ്രതിജ്ഞയുൾപ്പെടെയുള്ള തുടർനടപടികളും കോടതിക്കു റദ്ദാക്കാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts