റിക്രൂട്ട് ചെയ്ത 700 പേരിൽ 400 പേരെ ഇൻഫോസിസ് പിരിച്ചുവിട്ടു; ജീവനക്കാരുടെ പ്രതിഷേധം 

ബെംഗളുരു: മൈസൂരു ക്യാമ്പസിലെ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഇൻഫോസിസ്.

2024 ഒക്ടോബറില്‍ റിക്രൂട്ട് ചെയ്ത 700 പേരില്‍ 400 പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്.

സംഭവത്തില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻ ഐ ടി ഇ എസ് പറഞ്ഞു.

മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതില്‍ പാസ്സാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.

ഇൻഫോസിസിന്‍റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച്‌ വിട്ടത്.

  ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ

സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റല്‍ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികള്‍ക്ക് നേരെയാണ് നടപടി.

ബാച്ചുകളായി വിളിച്ച്‌ ഉദ്യോഗാർത്ഥികളോട് പിരിച്ച്‌ വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു.

പരീക്ഷ പാസ്സാകാത്തതിനാല്‍ പിരിച്ച്‌ വിടുന്നതില്‍ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.

പരീക്ഷ പാസ്സാകാത്തവരോട് ഇന്ന് വൈകിട്ട് 6 മണിക്കകം ക്യാമ്പസ് വിടാൻ നിർദേശം നല്‍കിയെന്നാണ് റിപ്പോർട്ട്.

അന്യായമായി പിരിച്ച്‌ വിട്ടെന്ന് ഉദ്യോഗാർത്ഥികള്‍ ആരോപിച്ചു.

ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ നല്‍കി തോല്‍പ്പിക്കാനുദ്ദേശിച്ച്‌ നടത്തിയ പരീക്ഷ ആയിരുന്നുവെന്ന് പിരിച്ച്‌ വിടപ്പെട്ടവർ പറയുന്നു.

ബൗണ്‍സർമാരെ ഉപയോഗിച്ച്‌ മൊബൈലടക്കം പിടിച്ച്‌ വെച്ചാണ് പിരിച്ച്‌ വിടല്‍ അറിയിപ്പ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്

സംഭവത്തില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻ ഐ ടി ഇ എസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി ഇൻഫോസിസ് രംഗത്തെത്തി.

ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസ്സാകാൻ മൂന്ന് തവണ അവസരം നല്‍കിയെന്നാണ് ഇൻഫോസിസിന്‍റെ വിശദീകരണം.

ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകള്‍ പതിവെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us