പ്രണയം വെളിപ്പെടുത്തി ബിൽ ഗേറ്റ്സ് 

പോള ഹുർദുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച്‌ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്.

പോളയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച്‌ ബില്‍ ഗേറ്റ്സ് ടുഡേ ഷോക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്.

പോളയെ ലഭിച്ചതില്‍ താൻ ഭാഗ്യവാനാണെന്നും ഈ ബന്ധം ഇരുവരും ആസ്വദിക്കുകയാണെന്നും ഒരുപാട് മികച്ച കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

പോള ഹുർദിനെക്കുറിച്ച്‌ ബില്‍ ഗേറ്റ്സ് പരസ്യമായി സംസാരിക്കുന്നത് ഇതാദ്യമാണെങ്കിലും, ഇരുവരും പലപ്പോഴും ഒരുമിച്ച്‌ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത് വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിലുള്‍പ്പെടെ ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇരുവർക്കും ടെന്നീസില്‍ താത്പര്യമുള്ളതിനാല്‍ ടെന്നീസ് ഇവൻ്റുകളിലും ഒന്നിച്ചെത്തിയിരുന്നു.

മെലിൻഡ ഫ്രഞ്ചുമായി വേർപിരിഞ്ഞതിന് ശേഷമാണ് പോള ഹുർദുമായി ബില്‍ ഗേറ്റ്സ് ഡേറ്റിങ് ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts