നഗരത്തിൽ “പബ്ജി”യുടെ വിളയാട്ടം തുടരുന്നു;ഓൺലൈൻ ഗെയിമിന് അടിമയായ വിദ്യാർത്ഥിയെ ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : യുവാക്കളേയും വിദ്യാർത്ഥികളേയും മൊബൈലിന് മുന്നിലും വിർച്വൽ ലോകത്തും പിടച്ചിരുത്തിയ ഓൺലൈൻ ഗെയിം ആണ് പബ്ജി (PUBG), ഒരു ഗെയിം എന്നതിലുപരി അതിന് അടിമയാകുകയും വെർച്വൽ ലോകത്തോട് മാത്രം അഭിരമിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് ഏറ്റവും പുതിയ വാർത്തകൾ.

ഒരു മാസത്തിൽ 40 പേരോളം ഈ ഓൺലൈൻ ഗെയിമിന്റെ പേരിൽ ചികിൽസ തേടുന്നതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

ആ ഗണത്തിലേക്ക് ഒരു വിദ്യാർത്ഥികൂടി. തുടർച്ചയായി സ്കൂളിൽ പോകാൻ താൽപര്യമില്ലായ്മ പ്രകടിപ്പിച്ച വിദ്യാർത്ഥിയെ ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഓൺലൈൻ ഗെയം ആണ് ഇതിലെ വില്ലൻ എന്ന് തിരിച്ചറിയുന്നത് ,കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു സ്മാർട് ഫോൺ വാങ്ങി നൽകിയതായി രക്ഷിതാക്കൾ അറിയിച്ചു .

Deficit Hyperactivity Disorder (ADHD) എന്ന അസുഖം മുന്പ് തന്നെ ഉണ്ടായിട്ടും അത് തിരിച്ചറിയാത്തതും ചികിൽസിക്കാത്തതുമാണ് സ്ഥിതി വഷളാക്കിയത് എന്ന് ഡോക്ടർമാർ പറഞ്ഞു.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

http://h4k.d79.myftpupload.com/archives/26800

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം
[masterslider id="10"]

Related posts