പ്രകോപന പ്രസംഗം; നസിയ ഇലാഹി ഖാനെതിരെ കേസ് 

ബെംഗളൂരു: മുസ്‍ലിം സമുദായത്തിനെതിരെ പ്രകോപന പരാമർശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ വക്താവും ന്യൂനപക്ഷ നേതാവുമായ നസിയ ഇലാഹി ഖാനെതിരെ കേസെടുത്തു.

ബെളഗാവി മാരിഹാല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജനുവരി 19ന് സുലേഭാവിയില്‍ ഹിന്ദു പ്രവർത്തകർ പങ്കെടുത്ത ‘ബതെംഗെ ടു കതെംഗെ’ എന്ന പരിപാടിയില്‍ നസിയ ഖാൻ മുസ്‍ലിംകള്‍ക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതി.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച രാത്രി മുസ്‍ലിം സമുദായക്കാർ മാരിഹാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനും ഭാരതീയ ന്യായ സംഹിത സെക്ഷൻ 192, 302 പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

ജനുവരി അഞ്ചിന് ഡല്‍ഹിയില്‍ ഹിന്ദു ഗ്രൂപ്പായ ചേതന സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ മറ്റൊരു പ്രകോപന പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് സിറ്റിസണ്‍സ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.ജെ.പി) ഡലഹി ചീഫ് ഇലക്ടറല്‍ ഓഫിസർക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ലക്ഷ്യം പണമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരാമായിരുന്നു’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ധ്രുവ് റാഠി
[masterslider id="10"]

Related posts

Click Here to Follow Us