ബസ് കാത്തിരുന്ന യുവതിയെ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: കെ.ആർ മാർക്കറ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേർ പിടിയില്‍.

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കെ.ആർ മാർക്കറ്റിന് സമീപത്ത് എസ്.ജെ പാർക്കില്‍ യേലഹങ്കയിലേക്ക് പോകാനുള്ള ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് 37 വയസ്സുള്ള യുവതിയെ രണ്ട് പേർ ചേർന്ന് ക്രൂരബലാത്സംഗത്തിനിരയാക്കിയത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ബസ് സമയത്തെ കുറിച്ച്‌ യുവതി പ്രതികളോട് ചോദിച്ചിരുന്നു.

ബസ് സ്റ്റോപ്പ് മറ്റൊരിടത്താണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ പ്രതികള്‍ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പീഡനത്തിന് ശേഷം യുവതിയുടെ പണവും ഫോണും ആഭരണങ്ങളും കവർന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

ബെംഗളൂരു സെൻട്രല്‍ ഡിവിഷനിലെ വിമൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ഗണേഷ്(23), ശ്രാവണ്‍(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts