സൗകര്യങ്ങൾ അനുവദിച്ചുതരുന്നില്ല വീണ്ടും പരാതിയുമായി വീണ്ടും നടൻ ദർശൻ

ബെംഗളൂരു : ജയിലിൽ സൗകര്യം പോരെന്ന പരാതി വീണ്ടുമുന്നയിച്ച് നടൻ ദർശൻ.

രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ ദർശൻ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.

ജയിൽ സന്ദർശിച്ച ലീഗൽ സർവീസസ് അതോറിറ്റി അംഗങ്ങളോടാണ് പരാതി ഉന്നയിച്ചത്.

ജയിൽചട്ടങ്ങൾ പ്രകാരമുള്ള സൗകര്യങ്ങൾ പോലും അനുവദിച്ചുതരുന്നില്ലെന്ന് പരാതിപ്പെട്ടു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

സൗകര്യങ്ങൾ നൽകണമെന്ന കാര്യം കടലാസിൽ മാത്രമാണുള്ളതെന്നും പറഞ്ഞു. ജയിലിൽ വേണ്ടത്ര സൗകര്യമില്ലെന്ന് ദർശൻ നേരത്തേ കോടതിയിലും ഉന്നയിച്ചിരുന്നു.

ജയിൽ നിയമപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിനൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നിട്ടും നടപടിയുണ്ടായില്ലെന്ന് ദർശൻ ആരോപിച്ചതിനെത്തുടർന്നാണ് ലീഗൽ സർവീസസ് അതോറിറ്റി സന്ദർശനം നടത്തിയത്.

അതോറിറ്റി രണ്ട് ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts