അമ്മാവന്റെ പീഡനം സഹിക്കാൻ കഴിയാതെ യുവതി ജീവനൊടുക്കി 

ബെംഗളൂരു: എച്ച്‌എഎല്‍ പോലീസ് പരിധിയില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു.

സുഹാനി സിംഗ് (25) ആണ് മരണപ്പെട്ടത്.

അമ്മാവൻ പ്രവീണ്‍ സിംഗ് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.

സുഹാനിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കറള്‍ക്ക് അയക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

സംഭവത്തില്‍ പ്രതിയായ പ്രവീണ്‍ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവരി 12-ന് ഐടിപിഎല്ലിനു സമീപമുള്ള ഒരു ഹോട്ടലില്‍ വച്ച്‌ തന്നെ കാണാൻ പ്രവീണ്‍ സിംഗ് സുഹാനിയെ വിളിച്ചിരുന്നു.

  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത

നിരന്തര പീഡനത്തില്‍ മനംനൊന്ത സുഹാനി പെട്രോള്‍ വാങ്ങിയായിരുന്നു ഹോട്ടലിലേക്ക് പോയത്, അവിടെ വെച്ച്‌ പ്രവീണ്‍ സിംഗിന് മുന്നില്‍ വച്ച്‌ യുവതി സ്വയം തീകൊളുത്തുകയായിരുന്നു.

ഉടൻ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരയെ അമ്മാവൻ ഉപദ്രവിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വൈറ്റ്ഫീല്‍ഡ്) ഡോ. ശിവകുമാർ ഗുണാരെ പറഞ്ഞു.

ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി പരസ്പരം കാണാറുമുണ്ടായിരുന്നു.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

പ്രവീണ്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും, തന്നെ കാണാൻ എത്തിയില്ലെങ്കില്‍ ഫോട്ടോകളും വീഡിയോകളും പങ്കിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് പെണ്‍കുട്ടി സ്വയം പെട്രോള്‍ ഒഴിച്ച്‌ സ്വയം തീകൊളുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
[masterslider id="10"]

Related posts

Click Here to Follow Us