മലയാളി നഴ്സിങ് വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ച സംഭവം; പുനരന്വേഷണം

ബെംഗളൂരു: പാലക്കാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി കഴിഞ്ഞ വർഷം കോളജ് കെട്ടിടത്തില്‍ നിന്നു വീണു മരിച്ച സംഭവം പുനരന്വേഷിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി.

സ്വകാര്യ നഴ്സിങ് കോളജിലെ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർഥിനി പുതുക്കോട് ഗംഗാധരന്റെ മകള്‍ അതുല്യ (19) ഹോസ്റ്റലിന്റെ 6-ാം നിലയില്‍ നിന്ന് വീണു മരിച്ചെന്നാണ് അധികൃതർ അറിയിച്ചത്.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മാതാപിതാക്കളും ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ് ഭാരവാഹികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയിരുന്നു.

കോളജ് അധികൃതർ വിവരങ്ങള്‍ മൂടിവച്ചതുകൊണ്ടാണ് പുനരന്വേഷണം ആവശ്യപ്പെട്ടതെന്ന് അതുല്യയുടെ അമ്മ ബിജിത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts