കുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്‌ക്കൊപ്പം 

ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എയർ കേരളയിലൂടെ സാധ്യമാകും.

കുടക് -മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എയർ കേരള അധികൃതരുമായി നടത്തിയ ചർച്ചയിലെ ധാരണയനുസരിച്ച്‌ മേയ് മാസത്തില്‍ മൈസൂരു വിമാനത്താവളം കേന്ദ്രീകരിച്ച്‌ സർവിസ് ആരംഭിക്കും.

കേരളത്തിലേക്കും മറ്റു ലക്ഷ്യസ്ഥാനങ്ങളിലേക്കും മൂന്ന് വിമാന സർവിസുകള്‍ ആരംഭിക്കാനാണ് ധാരണ.

  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി

വർഷാവസാനത്തോടെ ആറ് സർവിസുകള്‍ ആരംഭിക്കാനുമുള്ള പദ്ധതികള്‍ ചർച്ചയില്‍ എയർ കേരള അധികൃതർ പങ്കുവെച്ചു.

മൈസൂരുവില്‍ നിന്ന് ഗോവ, കൊച്ചി, മുംബൈ, ബെളഗാവി എന്നിവയുള്‍പ്പെടെ പുതിയ റൂട്ടുകള്‍ക്ക് ആവശ്യമുയരുന്നുണ്ട്.

ഈ ആവശ്യം വിലയിരുത്തുന്നതിനായി എയർ കേരള സർവേകള്‍ നടത്തുകയും വിമാനത്താവളത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ അവലോകന വിധേയമാക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts