ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ് 

ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി യുവാവിന്റെ പിതാവ്.

ഭാര്യ നികിത സിംഘാനിയയും അമ്മയും മകനെ എടിഎമ്മായി ഉപയോഗിക്കുകയായിരുന്നുവെന്ന് അതുലിന്റെ പിതാവ് പവൻ മോദി ആജ് തക്കിനോട് പറഞ്ഞു. അതുലും നികിതയും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത ദാമ്പത്യ തർക്കമാണ് മകൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് പിതാവ് പറയുന്നു.

വിവാഹമോചനത്തിന് പകരമായി നികിത 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു ഒത്തുതീർപ്പ് നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

സ്വന്തം കൈപ്പടയില്‍ എഴുതിയ സ്ത്രീധന സാധനങ്ങളുടെ ലിസ്റ്റും നിഖിത തന്നിരുന്നതായും ആ ലിസ്റ്റ് തൻ്റെ കൈവശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവർ ആദ്യം ഒത്തുതീർപ്പിന് സമ്മതിച്ചെങ്കിലും നികിതയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ അതുല്‍ സംശയം പ്രകടിപ്പിച്ചിരുന്നതായും പവൻ പറഞ്ഞു.

പണം നല്‍കിയാലും വിവാഹമോചനം നല്‍കില്ലെന്ന് അതുല്‍ വിശ്വസിച്ചു, നിയമപരമായ കേസുകള്‍ തുടരാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നികിതയുടെ അമ്മ അതുലിനെ ആത്മഹത്യയെക്കുറിച്ച്‌ ആലോചിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ നടത്തിയെന്നും മോദി ആരോപിച്ചു.

പേരക്കുട്ടിയുടെ ജന്മദിനത്തില്‍ പോലും അവനെ കാണാൻ അനുവദിച്ചില്ലെന്നും അതുല്‍ നല്‍കിയ സമ്മാനങ്ങള്‍ നിരസിച്ചത് അവനെ തകർത്തെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us