ബെംഗളൂരു: ഭാര്യയും ഭാര്യാവീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടിയും എം.പിയുമായ കങ്കണ റണാവുത്ത്.
വാർത്ത ഹൃദയഭേദകമാണെന്നും ഭർത്താക്കന്മാരില്‍ നിന്ന് പണം തട്ടിയെടുക്കാൻ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ വ്യാജ ഫെമിനിസമാണ് ഇതിനൊക്കെ കാരണമെന്നും കങ്കണ പറഞ്ഞു.
‘രാജ്യം മുഴുവൻ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ വിഡിയോ ഹൃദയം തകർക്കുന്നതാണ്.
വ്യാജ ഫെമിനിസം വിമർശിക്കപ്പെടണം.
ഇത്തരത്തില്‍ കബളിപ്പിച്ച് കോടിക്കണക്കിന് രൂപകളാണ് തട്ടിയെടുക്കുന്നത്.
വിവാഹബന്ധം തകരുന്ന 99 ശതമാനം കേസുകളിലും പുരുഷൻമാരാണ് പ്രതിസ്ഥാനത്തുണ്ടാവാറുള്ളത്.
അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് കങ്കണ അഭിമുഖത്തില്‍ പറഞ്ഞു.
ഭാര്യമാർ നല്‍കുന്ന പരാതികളില്‍ പുരുഷൻമാർക്ക് സംരക്ഷണം ലഭിക്കാറില്ലെന്നാണ് ജീവനൊടുക്കിയ യുവാവിന്റെ സഹോദരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരം കേസുകളില്‍ അറസ്റ്റ് നടക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.
അദ്ദേഹത്തിന്റെ കുടുംബം നിയമനടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണ്.
അദ്ദേഹത്തിന് നീതി ലഭിക്കണം. പുരുഷൻമാർക്കും നിയമപരിരക്ഷ വേണം.
സർക്കാർ ഇതു മനസിലാക്കണം. സ്ത്രീകളെ പോലെ പുരുഷൻമാരുടെ ജീവിതത്തിനും പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് സ്വകാര്യ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അതുല്‍ സുഭാഷ് ബംഗളൂരുവിലെ വീട്ടില്‍ സീലിങ്ങില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചത്.
സംഭവത്തില്‍ ഭാര്യക്കെതിരെ സുഭാഷിന്‍റെ സഹോദരൻ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
24 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പോലീസ് കണ്ടെത്തിയത്.
ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നുണ്ട്.
ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയും കുറിപ്പില്‍ പരാമർശിക്കുന്നു.
കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നില്‍വച്ച് കൈക്കൂലി വാങ്ങിയതായി സുഭാഷ് ആരോപിക്കുന്നു.
കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നല്‍കിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ആത്മഹത്യയിലേക്ക് നയിക്കാൻ തന്നെ പ്രേരിപ്പിച്ച സംഭവങ്ങളും അദ്ദേഹം വിവരിച്ചു. തനിക്ക് നീതി ലഭിക്കുന്നതുവരെ തൻ്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്ന് കുടുംബാംഗങ്ങളോട് അഭ്യർഥിക്കുകയും താൻ നേരിട്ട വിഷമം വിവരിക്കുകയും ചെയ്യുന്ന വിഡിയോ സുഭാഷ് റെക്കോർഡുചെയ്‌തു. ഈ വീഡിയോയുടെ ലിങ്ക് എക്സില്‍ പങ്കുവെക്കുകയും ഇലോണ്‍ മസ്‌കിനെയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു.
തന്നെ ഉപദ്രവിച്ചവർ നിയമത്തിനു മുന്നില്‍ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം സംസ്കരിക്കരുതെന്ന് സുഭാഷ് വിഡിയോയില്‍ അഭ്യർഥിച്ചു. അത് സംഭവിച്ചില്ലെങ്കില്‍ തന്‍റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു. തെറ്റായ ആരോപണങ്ങളിലും പീഡനങ്ങളിലും വേദന പ്രകടിപ്പിക്കുകയും നല്ല ഭാവിക്കായി കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ വളർത്തണമെന്നതുള്‍പ്പടെ നിരവധി ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന തന്‍റെ കുടുംബത്തെ ഏല്‍പ്പിക്കണമെന്നും യുവാവ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.