ദളിത്‌ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം 

ബെംഗളൂരു : തുമകൂരുവിൽ ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 21 പ്രതികൾക്ക് ജീവപര്യന്തം.

തുമകൂരു തേഡ് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി നാഗി റെഡ്ഡിയാണ് ശിക്ഷ വിധിച്ചത്.

കൊലപാതകം നടന്ന് 14 വർഷത്തിന് ശേഷമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 13,500 രൂപവീതം പിഴയും കോടതി വിധിച്ചു.

2010 ജൂൺ 28-ന് തുമകൂരു ജില്ലയിലെ ചിക്കനായകനഹള്ളിക്ക് സമീപമുള്ള ഗോപാലപുര ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ഹൊന്നമ്മ എന്ന സ്ത്രീയെയാണ് പ്രതികൾ വലിയ കല്ലുപയോഗിച്ച് അടിച്ചുകൊന്നത്.

ഹന്ദനക്കരെ പോലീസ് ഇതരജാതിയിൽപ്പെട്ട 27 ആളുകളുടെപേരിലാണ്‌ കേസെടുത്തിരുന്നത്. ഇതിൽ ആറുപേർ വിചാരണ കാലയളവിൽ മരിച്ചു. ഗോപാലപുര ഗ്രാമത്തിൽ ധാബ നടത്തിവരുകയായിരുന്നു ഹൊന്നമ്മ.

രണ്ടുതവണ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ഹൊന്നമ്മ ക്ഷേത്രം നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി കൊണ്ടുവന്ന മരത്തടികൾ മോഷണം പോയതിനെത്തുടർന്ന് ഹൊന്നമ്മ പോലീസിൽ പരാതി നൽകി.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഗ്രാമവാസികളായ ചിലരുടെ പേരുകൾ പരാതിയിൽ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ചില ഗ്രാമവാസികളും ഹൊന്നമ്മയും തമ്മിൽ ശത്രുതയിലായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
[masterslider id="10"]

Related posts