നഗരത്തിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കും; ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അനധികൃതവും തകരാറിലായതുമായ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ .

അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തടയുമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും ബെംഗളൂരു വികസന വകുപ്പ് വഹിക്കുന്ന ശിവകുമാർ പറഞ്ഞു.

കൂടാതെ, പൗര ഏജൻസികൾക്കും ആസൂത്രണ സമിതികൾക്കും കൂടുതൽ അധികാരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണം നിർത്താൻ തീരുമാനിച്ചതായും. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം മുൻ സർക്കാർ വെട്ടിക്കുറച്ചിരുന്നുവെന്നും ഉപമുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

“അനധികൃത നിർമാണം തടയാൻ ബിബിഎംപി (ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ), ബിഡിഎ (ബാംഗ്ലൂർ ഡെവലപ്‌മെൻ്റ് അതോറിറ്റി), ബിഎംആർഡിഎ (ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി) എന്നിവയ്ക്ക് അധികാരം നൽകാൻ സർക്കാർ തീരുമാനിച്ചു. അനധികൃത സ്വത്തുക്കളുടെ രജിസ്ട്രേഷനും നിർത്തലാക്കും. അതേസമയം, കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കം തടയാൻ സ്റ്റോം വാട്ടർ ഡ്രെയിനുകൾ (എസ്‌ഡബ്ല്യുഡി) സഹിതം 300 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാൻ തീരുമാനിച്ചതായി ബെംഗളൂരുവിലെ വെള്ളപ്പൊക്കം തടയുന്നതിനെക്കുറിച്ച് സംസാരിക്കവെ ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us