കർണാടക ആർടിസി ബസുകളിൽ പണരഹിത യാത്ര സംവിധാനം നവംബർ 1 മുതൽ 

ബെംഗളൂരു: കർണാടക ആർ.ടി.സി ബസുകളില്‍ നവംബർ ഒന്നുമുതല്‍ പൂർണമായി പണരഹിത യാത്ര സംവിധാനം നടപ്പാക്കുന്നു.

യാത്രക്കാർക്ക് യു.പി.ഐ, ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച്‌ ടിക്കറ്റിന് പണം നല്‍കാം.

കെ.എസ്.ആർ.ടി.സി ബസുകളില്‍ ഇതിനായി പ്രത്യേകം ഒരുക്കിയ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ (ഇ.ടി.എം) സ്ഥാപിക്കും.

  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ

8000-ലധികം കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ സേവനം ലഭ്യമാകും.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്ന ഉപകരണങ്ങളാണ് ഇ.ടി.എം.

യാത്രക്കാരൻ തന്റെ ലക്ഷ്യസ്ഥാനം നല്‍കിയാല്‍ മെഷീൻ സ്വയമേ ടിക്കറ്റ് തുക കണക്കാക്കി പേയ്‌മെന്റ് സ്വീകരിക്കും.

ജൂണ്‍ മാസത്തോടെ കെ.എസ്.ആർ.ടി.സി ബസുകളില്‍ പണരഹിത യാത്രാ സംവിധാനം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനമെടുത്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us