റീച്ച് കൂട്ടാൻ തട്ടി കൊണ്ട് പോകൽ നാടകം ; യുവാക്കൾ അറസ്റ്റിൽ 

ലഖ്നൗ: ഇന്‍സ്റ്റഗ്രാം റീല്‍സിനായി നടുറോഡില്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന വീഡിയോ ചിത്രീകരിച്ച്‌ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയില്‍ വാഹനം നിര്‍ത്തുന്നുണ്ട്.

ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളെ മയക്കി മുഖം മൂടിയ ശേഷം ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

ആദ്യം ഒന്ന് അമ്ബരന്നെങ്കിലും നാട്ടുകാര്‍ ബൈക്ക് തടഞ്ഞതോടെ കാര്യങ്ങള്‍ വഷളായി.

നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇന്‍സ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കള്‍ വിശദീകരിച്ചു.

അധികം വൈകാതെ വീഡിയോ എഡിറ്റ് ചെയ്ത് യുവാക്കള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍, വീഡിയോ വൈറലായതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts