കെട്ടിടം തകർന്ന സംഭവം; കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കും; ഡികെ ശിവകുമാർ

ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചൊവ്വാഴ്ച (ഒക്‌ടോബർ 23, 2024) രാത്രി ബെംഗളൂരുവിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഹൊറമാവ് അഗര മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവസ്ഥലം പരിശോധിച്ചു .

രക്ഷാപ്രവർത്തനം പൂർത്തിയായശേഷം രണ്ടുദിവസത്തിനകം കെട്ടിടം ഉടമയ്ക്കും കരാറുകാരനും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കുറഞ്ഞസ്ഥലത്ത് ഇത്രയുംവലിയ കെട്ടിടം നിർമിച്ചത് വലിയ കുറ്റമാണ്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഉടമയ്ക്ക് മൂന്നുതവണ ഉദ്യോഗസ്ഥർ നോട്ടീസയച്ചിരുന്നു. നോട്ടീസയച്ചാൽമാത്രംപോരാ, നടപടിയുമെടുക്കണമായിരുന്നു. ഇത് നമ്മളെ വലിയ പാഠമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുമതിയിലില്ലാതെയാണ് കെട്ടിടത്തിന്റെ മുകളിലത്തെ മൂന്നുനില നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കെട്ടിടത്തിന്റെ നിർമാണനിലവാരം മോശമായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിൽ അനധികൃത നിർമാണപ്രവർത്തനങ്ങൾ കണ്ടെത്താൻ സർവേ നടത്തുമെന്ന് ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
[masterslider id="10"]

Related posts