പരസ്യമായി വഴക്കിട്ട് ഐശ്വര്യയും അഭിഷേകും 

മുബൈ; വിവാഹമോചന വാർത്തകള്‍ക്കിടെ ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക് ബച്ചനും തമ്മില്‍ വഴക്കിടുന്ന വീഡിയോ വിമർശനത്തിനിടയാക്കുന്നു.

മകളുടെ മുന്നില്‍ വച്ച്‌ ദമ്പാmതികള്‍ പരസ്യമായി വഴക്കിടുന്നതിനാണ് സോഷ്യല്‍മീഡിയയില്‍ വിമർശനം ഉയരുന്നത്.

പിങ്ക് പാന്തേഴ്‌സിന്റെ കബഡി മത്സരത്തിനിടെയാണ് സംഭവം. അഭിഷേകിനും ഐശ്വര്യയ്ക്കും ഒപ്പം മകള്‍ ആരാധ്യയും അഭിഷേകിന്റെ സഹോദരിയുടെ മകള്‍ നവ്യയും ഗ്യാലറിയില്‍ ഉണ്ട്. ഇതിനിടെയിലാണ് ഐശ്വര്യയും അഭിഷേകും വഴക്കിടുന്നത്.

വഴക്കിനിടെ ഐശ്വര്യയുടെ കൈയ്യില്‍ പിടിച്ച്‌ അഭിഷേക് എന്തോ പറയുന്നതും അതിന്റെ അതൃപ്തിയും ഐശ്വര്യയുടെ മുഖത്ത് കാണാം.

നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇത് വീടല്ലെന്നും പൊതുവേദിയിലും മക്കള്‍ക്ക് മുന്നിലും മാന്യമായി പെരുമാറണമെന്നും ആളുകള്‍ പറയുന്നു.

എന്നാല്‍ അവരും മനുഷ്യരാണെന്നും ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കിടുന്നത് സർവ്വസാധാരണമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വിവാഹമോചനവാർത്തകള്‍ ചർച്ച ചെയ്തിരുന്ന ആരാധകർ ഇപ്പോള്‍ ഒരുപടികൂടെ കടന്ന് ഇരുവരും വേർപിരിഞ്ഞാല്‍ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്ന ചർച്ചകളിലേക്കെത്തി നില്‍ക്കുകയാണ്.

അഭിഷേകിന് ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടൻ സമ്പാദിക്കുന്നുണ്ട്.

വിവാഹമോചന നിയമങ്ങള്‍ അനുസരിച്ച്‌, വിവാഹമോചനത്തില്‍ ഭർത്താവ് ഭാര്യക്ക് 25% ജീവനാംശം നല്‍കണം. ഈ സാഹചര്യത്തില്‍ ഐശ്വര്യ റായിക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്നാണ് ആരാധകർ പറയുന്നത്.

എന്നാല്‍ അഭിഷേകിനേക്കാള്‍ ആസ്തിയുള്ള ആളാണ് ഐശ്വര്യ. ഐശ്വര്യ റായിയുടെ ആസ്തി 750 കോടി രൂപയിലധികമാണ് എന്നാണ് റിപ്പോർട്ടുകള്‍. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്.

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിംഗ് എന്നിവയിലൂടെയും ഐശ്വര്യ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകള്‍ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്‌റൂം വരുന്ന വലിയൊരു അപ്പാർട്ട്‌മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്. ഇത്രയേറെ സ്വത്തുള്ള ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കില്ലെന്നും ഒരു കൂട്ടർവാദിക്കുന്നു.

അതേസമയം ഇരുവരും സന്തോഷത്തോടെ ജീവിക്കുകയാണെന്നും ദയവുചെയ്ത് തെറ്റായ കാര്യങ്ങള്‍ ചർച്ച ചെയ്യരുതെന്നും ഈ ചർച്ചകള്‍ക്ക് നേരെ വിമർശനം ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us