ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ നടക്കും. ഒക്ടോബര്‍ 10 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കുന്ന സെയില്‍ ഒക്ടോബര്‍ 15 രാത്രി 11.59ന് വരെ നടക്കും.

സ്മാര്‍ട്‌ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് വില്‍പ്പനയ്ക്കുള്ളത്.

ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലുമാകും ഉത്പന്നങ്ങള്‍ ലഭ്യമാവുക. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവുണ്ടാവും. ആമസോണ്‍ പേ ബാലന്‍സ് ടോപ്പ് അപ്പ് ചെയ്യുന്നവര്‍ക്ക് 300 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. നോ കോസ്റ്റ് ഇഎംഐ, എക്‌സചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭ്യമാവും.

വണ്‍പ്ലസ്, ഗൂഗിള്‍, ഉള്‍പ്പെടെയുള്ള ബ്രാന്‍റുകളില്‍ നിന്നുള്ള ഉപകരണങ്ങളും ലാപ്‌ടോപ്പുകള്‍, ക്യാമറ, സ്പീക്കറുകള്‍ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും വിലക്കുറവിലുണ്ടാവും. 50 ശതമാനം മുതല്‍ വിലക്കുറവിലായിരിക്കും വസ്ത്ര വില്‍പ്പന.

ആമസോണ്‍ വെബ്‌സൈറ്റില്‍ ആമസോണ്‍ ഫെസ്റ്റീവ് ഹോം എന്ന പേജിലായിരിക്കും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന മേള നടക്കുക. ഫെസ്റ്റീവ് ഹോമില്‍ ആമസോണ്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പുതിയ എക്കോ മോഡലുകളും വില്പനയ്ക്കുണ്ടാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
[masterslider id="10"]

Related posts