കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഈ രണ്ടു ട്രെയിൻ സർവീസുകൾ പുട്ടപർത്തിയിലേക്ക് നീട്ടാൻ സാധ്യത; വിശദാംശങ്ങൾ

ബെംഗളൂരു : കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള രണ്ടു തീവണ്ടികൾ പുട്ടപർത്തിയിലേക്ക് നീട്ടാൻ റെയിൽവേ ബെംഗളൂരു ഡിവിഷൻ ദക്ഷിണ പശ്ചിമ റെയിൽവേക്ക്‌ നിർദേശം നൽകി.

എസ്.എം.വി.ടി. ടെർമിനലിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് തീവണ്ടികൾ നീട്ടാൻ ദക്ഷിണ പശ്ചിമ റെയിൽവേക്ക്‌ നിർദേശം നൽകിയത്.

നിർദേശം നടപ്പായാൽ കേരളത്തിൽനിന്ന് പുട്ടപർത്തി പ്രശാന്തി നിലയത്തിലേക്കുള്ള യാത്ര എളുപ്പമാകും.

ആഴ്ചയിൽ മൂന്നുദിവസമുള്ള എറണാകുളം-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (12683/12684), ആഴ്ചയിൽ രണ്ടുദിവസമുള്ള കൊച്ചുവേളി-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (16319/16320) എന്നിവ ശ്രീ സത്യസായി പ്രശാന്തി നിലയം സ്റ്റേഷനിലേക്ക് (എസ്.എസ്.പി.എൻ.) നീട്ടുന്നതിനാണ് നിർദേശം.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

എറണാകുളത്തുനിന്ന് വൈകീട്ട് 4.50-ന് പുറപ്പെട്ട് പുലർച്ചെ 3.55-ന് എസ്.എം.വി.ടി.യിലെത്തുന്ന തീവണ്ടിയും കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6.05-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.45-ന് എസ്.എം.വി.ടി.യിലെത്തുന്ന തീവണ്ടിയുമാണ് നീട്ടാൻ ആലോചന.

എസ്.എം.വി.ടി. ടെർമിനലിൽ ഏഴു പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത്. അതിനാൽ നിലവിൽ തീവണ്ടികളുടെ തിരക്ക് കൂടുതലാണെന്നും ചില തീവണ്ടികൾ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുന്നത് ഗുണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ

നിർദേശം മാത്രമാണുള്ളതെന്നും നീട്ടുന്നകാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts