ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം 

ബെംഗളൂരു: മലയാളി കുടുംബത്തിന് നേരെ ആക്രമണം. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിച്ചു.

വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആദര്‍ശിനും ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.

ചന്താപുരയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആദര്‍ശിന്റെ സഹോദരി നാരായണ ഹൃദയാലയ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

മറ്റൊരാവശ്യത്തിനായി നഗരത്തിലെത്തിയ ആദര്‍ശ്, സഹോദരിയെ ചന്താപുരയിലെ തന്നെ ബന്ധുവിന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ കൂടെകൂട്ടിയിരുന്നു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

രാത്രി പതിനൊന്നരയോടെ സഹോദരിയെ ഹോസ്റ്റലില്‍ തിരികെയിത്തിച്ച്‌ ആദർശും മറ്റ് രണ്ട് ബന്ധുക്കളും മടങ്ങി.

ഇതിനിടെ ഹോസ്റ്റല്‍ സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ കെട്ടിട ഉടമയും മകനും ചേർന്ന് തടഞ്ഞു.

തുടർന്ന് മോശമായി പെരുമാറിയെന്നാണ് പരാതി. ഇതറിഞ്ഞാണ് ആദർശ് മടങ്ങിയെത്തിയത്.

കാര്യങ്ങള്‍ ചോദിച്ചറിഞ്ഞറിയുന്നതിനിടെ ആദർശിനെയും ബന്ധുക്കളെയും കെട്ടിട ഉടമയും സംഘവും ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് വടിയും, കല്ലുകളും ഉപയോഗിച്ച്‌ മർദിച്ചെന്നാണ് പരാതി.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ആദർശിന്റെ പരാതിയില്‍ സൂര്യ നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
[masterslider id="10"]

Related posts