ടെക്കിയെ തട്ടിക്കൊണ്ടുപോയി 17 ലക്ഷം രൂപ മോചന ദ്രവ്യം തട്ടിയെടുത്തു.

ബെംഗളൂരു : ഐടി ജീവനക്കാരനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോവുകയും 17 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങി വിട്ടയയ്ക്കുകയും ചെയ്തതായി പരാതി. ഓഫിസിൽ നിന്നു മടങ്ങവേ സഞ്ജയ് നഗറിൽ നിന്നാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്ന് ആനന്ദ്നഗർ നിവാസി ജിത മിത്രയുടെ പരാതിയിൽ പറയുന്നു. കാർ തടഞ്ഞ സംഘം ബലമായി അകത്തു കയറുകയും ഹെബ്ബാളിൽ വിജനമായ സ്ഥലത്തു കൊണ്ടുപോയി മർദിക്കുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് 17 ലക്ഷം രൂപ ആവശ്യപ്പെട്ടു.

  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം

സുഹൃത്തുക്കളെത്തി പണം കൈമാറിയ ശേഷമാണ് വിട്ടയച്ചത്. പൊലീസിൽ പരാതിപ്പെടാതിരിക്കാൻ വേണ്ടി കാറിന്റെ ഉടമസ്ഥാവകാശം കൈമാറാനുള്ള രേഖകളിൽ തന്നെക്കൊണ്ട് ഒപ്പിടുവിച്ചു. പൊലീസിൽ പരാതിപ്പെട്ടില്ലെങ്കിൽ ഒരാഴ്ചയ്ക്കകം കാർ മടക്കി നൽകാമെന്നു പറഞ്ഞതായി ജിത മിത്ര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തട്ടിക്കൊണ്ടുപോയവർക്കു പണം കൈമാറിയ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവർ നൽകിയ സൂചനകൾ അനുസരിച്ച് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പിജികളിലും; ഗ്യാസ് ക്ഷാമം മൂലം മെനു മാറുന്നു, ചപ്പാത്തിക്ക് 'അവധി' പുതിയ മെനു ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us