ഐപിഎല്‍: നോ​​ക്കൗ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്ക് ജ​​യം അ​​നി​​വാ​​ര്യ​​മാ​​യി​​രു​​ന്ന മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്, കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ കീ​​ഴ​​ട​​ക്കി.

മുംബൈ: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ പരാജയപ്പെടുത്തിയാണ് മുംബൈ ടൂര്‍ണമെന്റിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്.

നോ​​ക്കൗ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്ക് ജ​​യം അ​​നി​​വാ​​ര്യ​​മാ​​യി​​രു​​ന്ന മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്, കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ 13 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി. നാ​​ലാം ജ​​യ​​ത്തി​​ലൂ​​ടെ എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി മും​​ബൈ അ​​ഞ്ചാം സ്ഥാ​​ന​​ത്താണ്. 39 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 59 റ​​ണ്‍​സ് നേ​​ടി​​യ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ മി​​ക​​വി​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 181 റ​​ണ്‍​സ് എ​​ടു​​ത്തു. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ മ​​റു​​പ​​ടി 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 168ൽ ​​അ​​വ​​സാ​​നി​​ച്ചു. ഓ​​ൾ​​റൗ​​ണ്ട് പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. 20 പ​​ന്തി​​ൽ 35 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ഹാ​​ർ​​ദി​​ക്, നാ​​ല് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ക​​യും ചെ​​യ്തു.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 91 റ​​ണ്‍​സ് വ​​രെ നീ​​ണ്ടു. എ​​വി​​ൻ ലെ​​വി​​സും (28 പ​​ന്തി​​ൽ 43 റ​​ണ്‍​സ്), സൂ​​ര്യ​​കു​​മാ​​റും മി​​ക​​ച്ച തു​​ട​​ക്ക​​മാ​​ണ് മും​​ബൈ​​ക്കു ന​​ല്കി​​യ​​ത്. 32 പ​​ന്തി​​ൽ 50 റ​​ണ്‍​സ് പി​​ന്നി​​ട്ട സ​​ഖ്യം 55 പ​​ന്തി​​ൽ 91 റ​​ണ്‍​സ് എ​​ടു​​ത്താ​​ണ് പി​​രി​​ഞ്ഞ​​ത്. ലെ​​വി​​സി​​നെ ലി​​യോ​​ണി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച് ആന്ദ്രേ സ​​ലാ​​ണ് കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ച​​ത്. ഈ ​​സീ​​സ​​ണി​​ൽ നാ​​ലാം അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​നെ​​യും റ​​സ​​ലാ​​ണ് മ​​ട​​ക്കി​​യ​​ത്. റ​​സ​​ലി​​ന്‍റെ പ​​ന്ത് ക​​ട്ട് ചെ​​യ്യാ​​നു​​ള്ള ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ട് വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ കാ​​ർ​​ത്തി​​ക്കി​​നു ക്യാ​​ച്ച് ന​​ല്കി​​യാ​​ണ് സൂ​​ര്യ​​കു​​മാ​​ർ മ​​ട​​ങ്ങി​​യ​​ത്.

മൂ​​ന്നാം ന​​ന്പ​​റാ​​യെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് (11 പ​​ന്തി​​ൽ 11 റ​​ണ്‍​സ്) അ​​ധി​​ക​​മൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. സു​​നി​​ൽ ന​​രെ​​യ്ന്‍റെ പ​​ന്തി​​ൽ രോ​​ഹി​​ത് മ​​ട​​ങ്ങി. കൃ​​ണാ​​ൽ പാ​​ണ്ഡ്യ​​യും (11 പ​​ന്തി​​ൽ 14 റ​​ണ്‍​സ്) ന​​രെ​​യ്നു മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി. ന​​രെ​​യ്നെ തു​​ട​​ർ​​ച്ച​​യാ​​യി സി​​ക്സ​​ർ പ​​റ​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ലോം​​ഗ് ഓ​​ണി​​ൽ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ ക്യാ​​ച്ചി​​ലൂ​​ടെ കൃ​​ണാ​​ലി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​നു വി​​രാ​​മം കു​​റി​​ച്ച​​ത്. 11 ഒ​​രു സി​​ക്സ​​ർ ഉ​​ൾ​​പ്പെ​​ടെ പ​​ന്തി​​ൽ 13 റ​​ണ്‍​സ് എ​​ടു​​ത്ത ജെ​​പി ഡു​​മി​​നി​​യും 20 പ​​ന്തി​​ൽ ഒ​​രു സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 35 റ​​ണ്‍​സ് എ​​ടു​​ത്ത ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും പു​​റ​​ത്താ​​കാ​​തെ​​ നി​​ന്നു.

കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ അ​​ഞ്ചാം പ​​ന്തി​​ൽ ആ​​ദ്യവിക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. ക്രി​​സ് ലി​​ൻ (13 പ​​ന്തി​​ൽ 17 റ​​ണ്‍​സ്) പു​​ൾ​​ഷോ​​ട്ടി​​നു ശ്ര​​മി​​ച്ച് ബും​​റ​​യു​​ടെ കൈ​​ക​​ളി​​ൽ അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ടു പ​​ന്തി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ൽ യു​​വ​​താ​​രം ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നെ​​യും നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നു ന​​ഷ്ട​​പ്പെ​​ട്ടു. ഓ​​പ്പ​​ണ​​റാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച ഗി​​ൽ (അ​​ഞ്ച് പ​​ന്തി​​ൽ ഏ​​ഴ് റ​​ണ്‍​സ്) ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ പ​​ന്തി​​ൽ കൃ​​ണാ​​ൽ പാ​​ണ്ഡ്യ​​ക്ക് ക്യാ​​ച്ച് ന​​ല്കി മ​​ട​​ങ്ങി. നാ​​ലു റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ മാ​​യ​​ങ്ക് മാ​​ർ​​ക്ക​​ണ്ഡെ വി​​ട്ടു​​ക​​ള​​ഞ്ഞ ക്യാ​​ച്ചി​​ലൂ​​ടെ ല​​ഭി​​ച്ച അ​​വ​​സ​​രം മു​​ത​​ലാ​​ക്കി റോ​​ബി​​ൻ ഉ​​ത്ത​​പ്പ (35 പ​​ന്തി​​ൽ 54 റ​​ണ്‍​സ്) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. മൂ​​ന്ന് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു ഉ​​ത്ത​​പ്പ​​യു​​ടെ ഇ​​ന്നിം​​ഗ്സ്. ഉ​​ത്ത​​പ്പ​​യ്ക്കു​​ ശേ​​ഷ​​മെ​​ത്തി​​യ നി​​തീ​​ഷ് റാ​​ണ​​യും (27 പ​​ന്തി​​ൽ 31 റ​​ണ്‍​സ്), ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്കും (26 പ​​ന്തി​​ൽ 36 നോ​​ട്ടൗ​​ട്ട്) പൊ​​രു​​തി നോ​​ക്കി​​യെ​​ങ്കി​​ലും നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.
റ​​സ​​ൽ (10 പ​​ന്തി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സ്), സു​​നി​​ൽ ന​​രെ​​യ്ൻ (നാ​​ല് പ​​ന്തി​​ൽ അ​​ഞ്ച് റ​​ണ്‍​സ്) എ​​ന്നി​​വ​​ർ വേ​​ഗ​​ത്തി​​ൽ പു​​റ​​ത്താ​​യ​​താ​​ണ് കോ​​ൽ​​ക്ക​​ത്ത​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us