സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ

കോട്ടയം: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും.

ആലപ്പുഴ പട്ടണക്കാട് തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് നവ്യ പിതാവ് രാജു നായർ, മാതാവ് വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ എന്നിവർക്കൊപ്പം മുതുകുളത്തുനിന്ന് കാറിൽ കൊച്ചിയിലേക്ക് പോകുകയായിരുന്നു.

പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപത്തുവെച്ച് ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറിന്റെ പിൻവശം തട്ടി സൈക്കിൾ യാത്രികൻ നിലത്തുവീഴുകയായിരുന്നു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ഇതറിയാതെ ട്രെയിലർ നിർത്താതെ പോകുകയും ചെയ്തു. ഇതോടെ നവ്യയും കുടുംബാംഗങ്ങളും കാറിൽ പിന്തുടരുകയും ട്രെയിലറിനെ ഓവർടേക്ക് ചെയ്ത് മുമ്പിൽ നിർത്തുകയും ചെയ്തു.

ഇതിനിടെ നവ്യ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നതിനാൽ ട്രെയിലർ തടഞ്ഞയുടൻ പോലീസെത്തുകയും ആളുകൾ കൂടുകയും ചെയ്തു.

സൈക്കിൾ യാത്രികനായ പട്ടണക്കാട് ഹരിനിവാസിൽ രമേശനെ പോലീസ് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts