ബെംഗളൂരു വിമാനത്താവളത്തിൽ യുവാവിനെ കുത്തിക്കൊന്നു 

death murder

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു.

വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്.

പ്രതിയെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ദേവനഹള്ളിയിലെ ടെർമിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്.

പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

രമേഷും രാമകൃഷ്ണയും തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്.

ജോലിക്കിടെ യുവാവിന് അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെർമിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

തുടർന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts