ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതിൽ ഡികെ ശിവകുമാറിന് പങ്കെന്ന് ബിജെപി 

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ തുഗുദീപക്ക് വിഐപി പരിഗണന ലഭിച്ച സംഭവത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് പങ്കുണ്ടെന്ന ആരോപണവുമായി ബി.ജെ.പി.

ദർശൻ്റെ സഹായി തൻ്റെ വീട്ടില്‍ വന്ന് സഹായം തേടിയിരുന്നതായി ഡികെ വ്യക്തമാക്കിയിരുന്നതായി ബി.ജെ.പി എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ ആര്‍.അശോക ആരോപിച്ചു.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

ഏകദേശം 4-5 ദിവസം മുമ്പ് ജയിലില്‍ മുഴുവൻ റെയ്ഡ് നടത്തി ഫോണുകള്‍ പിടിച്ചെടുത്തു.

നാല് ദിവസം കഴിഞ്ഞപ്പോള്‍ ഫോണ്‍ എവിടെ നിന്ന് വന്നു? എത്ര ധൈര്യത്തോടെയാണ് കാപ്പിയും ചായയും നല്‍കുന്നത്.” ദര്‍ശന്‍ വീഡിയോ കോള്‍ ചെയ്യുന്ന വീഡിയോ ചൂണ്ടിക്കാട്ടി അശോക പറഞ്ഞു.

“സർക്കാർ ഉത്തരം പറയണം, ക്രമസമാധാനം തകർന്നു, ജയില്‍ ഒരു ഉദാഹരണം മാത്രമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിനുള്ളില്‍ പാർക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് ഇരുന്നു ഒരു കയ്യില്‍ ചായയും സിഗരറ്റുമായി വിശ്രമിക്കുന്ന ദർശൻ്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിൻ്റെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
[masterslider id="10"]

Related posts