15 കാരിയെ ബാലവിവാഹത്തിൽ നിന്ന് രക്ഷപ്പെടുത്തി 

ബെംഗളൂരു: ഹൊസകോട്ടെ പോലീസും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡില്‍ 15 കാരിയെ ബാലവിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തി.

ഹൊസകോട്ടെ കനകഭവനില്‍ കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് നടത്തിയ ഓപറേഷനിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

വധു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ക്ക് സംശയം തോന്നിയതിനെതുടർന്ന് ഇവർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

കോലാർ മാലൂർ സ്വദേശിനിയായ പെണ്‍കുട്ടിയെ കെ.ആർ പുരം കോടിഗെഹള്ളി ശക്തി ലേഔട്ട് സ്വദേശിയായ സി. യശ്വന്ത് (24) എന്നയാളുമായി വിവാഹത്തിന് തീരുമാനിച്ചിരിക്കുകയായിരുന്നു.

ഹൊസകോട്ടെ ഇൻസ്പെക്ടർ ബി.എസ്. അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഹാളിലെത്തി വിവാഹം തടയുകയായിരുന്നു.

തുടർന്ന് പെണ്‍കുട്ടിയെ ദൊഡ്ഡബല്ലാപൂരിലെ സർക്കാർ മന്ദിരത്തിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ പിതാവ് കടുത്ത മദ്യപാനിയാണെന്നും കുടുംബം നോക്കിയിരുന്ന മാതാവ് സാമ്പത്തിക ബാധ്യത കുറയാനായാണ് പെണ്‍കുട്ടിയെ നേരത്തേ വിവാഹം കഴിച്ചയക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ

വരൻ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
[masterslider id="10"]

Related posts