ജാമ്യമില്ലാ വകുപ്പ്; രഞ്ജിത്തിനെതിരെ കേസെടുത്തു 

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പോലീസ്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണു നടപടി.

ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

‘പാലേരി മാണിക്യം’ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം.

  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ

സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി.

പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി.

ലൈംഗിക താല്‍പര്യത്തോടെ പെരുമാറി എന്നായിരുന്നു പരാതി.

വെളിപ്പെടുത്തല്‍ വൻ വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചു.

നടി പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസിന്റെ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts