ബെംഗളൂരു: പൊതുഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തില്‍ കർണാടക സർക്കാർ പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) എന്നിവയുമായുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ ബുധനാഴ്ച ഉത്തരവിട്ടു.
ഈ രണ്ട് ബാങ്കുകളിലുമായി നിക്ഷേപിച്ച സർക്കാർ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സർക്കാർ നടപടി.
എല്ലാ സർക്കാർ വകുപ്പുകള്‍ക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ക്കും ബോർഡുകള്‍ക്കും കോർപ്പറേഷനുകള്‍ക്കും സർക്കുലർ നല്‍കി. ഈ സ്ഥാപനങ്ങളിലുള്ള എല്ലാ നിക്ഷേപങ്ങളും പിൻവലിക്കുന്നതിന് പുറമെ ഈ ബാങ്കുകളിലെ എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യാനും സംസ്ഥാന ധനകാര്യ വകുപ്പ് നിർദ്ദേശിച്ചു.
കർണാടകയിലെ ധനകാര്യ വകുപ്പ് സെക്രട്ടറി (ബജറ്റും റിസോഴ്‌സും) പി സി ജാഫറാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്ലോസ് ചെയ്ത അക്കൗണ്ടുകളുടെയും നിക്ഷേപങ്ങള്‍ പിൻവലിക്കുന്നതിൻ്റെയും വിശദാംശങ്ങള്‍ സഹിതം സംസ്ഥാന സർക്കാരിന് കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പുകളോടും ധനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
കർണാടക ഇൻഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (KIADB) 2012 നവംബറില്‍ പിഎൻബിയുടെ രാജാജിനഗർ ശാഖയില്‍ 25 കോടി നിക്ഷേപിച്ചിരുന്നു.
നിക്ഷേപം കാലാവധി ആയപ്പോള്‍ ബാങ്ക് തിരികെ നല്‍കിയത് 13 കോടി മാത്രമാണ്. ബാക്കി 12 കോടി ബാങ്ക് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്നാണ് അറിയിച്ചത്.
2013ല്‍ കർണാടക സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ അവന്യൂ റോഡ് ശാഖയില്‍ 10 കോടി നിക്ഷേപിച്ചു.
എന്നാല്‍, സർക്കാർ നിക്ഷേപം, വ്യാജരേഖകള്‍ ചമച്ച് സ്വകാര്യകമ്ബനി എടുത്ത വായ്‌പയില്‍ ഉള്‍പ്പെടുത്തിയെന്ന് ബാങ്ക് അധികൃതർ അവകാശപ്പെട്ടു.
തുടർന്ന്, നിക്ഷേപം തിരികെ നല്‍കാൻ ബാങ്ക് വിസമ്മതിച്ചു. രണ്ട് ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.