ബെംഗളൂരു : വൻ നാശംവിതച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുവേണ്ടി സി.എസ്.ആർ. (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ടുവഴി സംഭാവനചെയ്യാൻ കോർപ്പറേറ്റുകളോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
സിദ്ധരാമയ്യ എഴുതിയ കത്തിലാണ് അഭ്യർഥന. സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളുടെയും, പ്രത്യേകിച്ച് കോർപ്പറേറ്റ് കമ്പനികളുടെ ഉറച്ചപിന്തുണ ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ദുരന്തബാധിതസ്ഥലത്തെ പുനർനിർമാണത്തിനും ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങളെത്തിക്കുന്നതിനും കർണാടകം സാമ്പത്തികസഹായം തേടുകയാണെന്നും കത്തിൽ പറഞ്ഞു.
ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് കർണാടകം പ്രത്യേകസംഘത്തെ നിയോഗിച്ചതായും ലഭിക്കുന്ന സംഭാവനകൾ കാര്യക്ഷമമായും സുതാര്യമായും വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും പറഞ്ഞു.
സംഭാവനകൾനൽകാൻ കർണാടക ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ കെ.ബി. ശിവകുമാറുമായി ബന്ധപ്പെടണം.
സാമ്പത്തികസഹായം ലഭ്യമാക്കുക, ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമെത്തിക്കുക എന്നിവയ്ക്കാണ് സംഭാവനകൾ വിനിയോഗിക്കുകയെന്നും കത്തിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.